മൗനം പല്ലവിയാം ഗാനം

മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം
മോഹം വീണയതിൽ രാഗം
മോദം വിരലുകളിൽ മേളം
നാമിന്നാടും യാമം മധുരം
മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം

വെണ്ണയൊത്ത കൈയ്യാൽ ഒന്നു തൊട്ടു നിന്നും
ചേലുതിർന്ന ചുണ്ടാൽ ദാഹമോതി വന്നും
കുളിരിൻ പൂവിതളിൽ നെഞ്ചിൽ
അടരും പൂവിതളായ്
നീയിന്നുയിരും ഭാവം തരളം
മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം

വെണ്ണിലാവു തോൽക്കും നിന്റെ മന്ദഹാസം
തിങ്കളാക്കി മാറ്റും എന്റെ ജീവവാനം
ഒഴുകും തേനരുവി ചുണ്ടിൽ മധുരം നീയരുളി
നീയിന്നോതും മന്ത്രങ്ങളിദം

മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം
മോഹം വീണയതിൽ രാഗം
മോദം വിരലുകളിൽ മേളം
നാമിന്നാടും യാമം മധുരം
മൗനം പല്ലവിയാം ഗാനം
മനസ്സിൻ സ്പന്ദനമോ താളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mounam pallaviyaam

Additional Info

Year: 
1984

അനുബന്ധവർത്തമാനം