ശോഭിത ധുളിപാല
1992 മെയ് 31 ന് ആന്ധ്രപ്രദേശിലെ തെനാലിയിൽ ജനിച്ചു. ഭരതനാട്യം, കുച്ചിപ്പുടി നർത്തകിയാണ് ശോഭിത. സിനിമാ മോഹവുമായി മുംബൈയിലെത്തിയ ശോഭിത 2013 -ൽ ഫെമിന മിസ് ഇന്ത്യ സൗത്ത് വിജയിയായി. തുടർന്ന് ദേശീയ ലവലിൽ ശോഭിത ഫെമിന മിസ് ഇന്ത്യ റണ്ണറപ്പായി.
അനുരാഗ് കശ്യപ് ആണ് ശോഭിതയെ വെള്ളിത്തിരയിലേക്ക് പരിചയപ്പെടുത്തുന്നത്. 2016 -ൽ ഇറങ്ങിയ 'രാമൻ രാഘവ് 2.0' എന്ന ഹിന്ദി ത്രില്ലർ ചിത്രത്തിലൂടെയായിരുന്നു ശോഭിതയുടെ അരങ്ങേറ്റം. 2016 -ൽ ഗൂഡാചാരി എന്ന ഹിറ്റ് തെലുങ്കു സിനിമയിൽ നായികയായി. തുടർന്ന് ഷെഫ്, ദി ബോഡി, കാലാക്കണ്ണാടി, തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും ഗോസ്റ്റ് സ്റ്റോറീസ്, മേയ്ഡ് ഇൻ ഹെവൻ എന്നീ സീരീസുകളിലും അഭിനയിച്ചു. 2019 -ലാണ് ശോഭിത മലയാള സിനിമയിലെത്തുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന സിനിമയിൽ നിവിൻപോളിയുടെ നായികയായിട്ടായിരുന്നു അഭിനയിച്ചത്. അതിനുശേഷം ശോഭിത 2021 -ൽ ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമയിൽ നായികയായി. തമിഴിൽ മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവം എന്ന സിനിമയിലും അഭിനയിച്ചു.