കൊതുമ്പു വള്ളം തുഴഞ്ഞു വരും
കൊതുമ്പുവള്ളം തുഴഞ്ഞുവരും
കൊച്ചുപുലക്കള്ളീ - നിന്റെ
കൊയ്ത്തരിവാള്‍ തീര്‍ത്തതേതൊരു
കൊല്ലപ്പണിക്കത്തി
കൊല്ലപ്പണിക്കത്തി
ഉണ്ണിയാര്‍ച്ചപ്പെണ്ണിനു പണ്ടു-
റുമിതീര്‍ത്ത കൊല്ലത്തി ഓ...
ഉണ്ണിയാര്‍ച്ചപ്പെണ്ണിനു പണ്ടുറു-
മിതീര്‍ത്ത കൊല്ലത്തി
പഴശ്ശിയിലെ തമ്പുരാനു പരിച-
തീർത്ത കൊല്ലത്തി - പണ്ട്
പരിച തീർത്ത കൊല്ലത്തി
ഉദിക്കുമ്പോൾ ചുവക്കുന്ന മാനത്ത്
ഉലയൂതി തീ പടർത്തണ കൊല്ലത്തി
ഓ...ഓ...ഓ...(കൊതുമ്പു...)
ചിങ്ങനിലാപ്പെണ്ണിനൊരു
ചിലമ്പു തീർത്ത കൊല്ലത്തി ഓ..
കന്നി തുലാകാർമുകിലിനു
വില്ലു തീർത്ത കൊല്ലത്തി - മഴ
വില്ലു തീർത്ത കൊല്ലത്തി
പടിഞ്ഞാറേ കടലിന്റെ മിറ്റത്ത്
കൊടുങ്കാറ്റിൻ പങ്ക തീർത്തൊരു കൊല്ലത്തി
ഓ...ഓ...ഓ...(കൊതുമ്പു...)
വിപ്ലവത്തിന്‍ പാട്ടുകാര്‍ക്ക്
വീണ തീര്‍ത്ത കൊല്ലത്തി ഓ..
വിപ്ലവത്തിന്‍ പാട്ടുകാര്‍ക്ക്
വീണ തീര്‍ത്ത കൊല്ലത്തി
വയലാറിലെ കുടിലുകൾക്ക്
വിളക്കു തീർത്ത കൊല്ലത്തി - പൊടി
വിളക്കു തീർത്ത കൊല്ലത്തി
ഉറങ്ങുമ്പോൾ കറുക്കുന്ന മാനത്ത്
ഒരു വെള്ളിപ്പൂ വിടർത്തുന്ന കൊല്ലത്തി
ഓ...ഓ...ഓ... (കൊതുമ്പു...)