ആരണ്യകാണ്ഡത്തിലൂടെ

ആരണ്യകാണ്ഡത്തിലൂടെ
ആശ്രമവാടത്തിലൂടെ
ഒരുയുവതാപസകന്യകയായ്
ക്ഷമയുടെ നന്ദിനി പോയ്
ആരണ്യകാണ്ഡത്തിലൂടെ

സ്വയംവരം കഴിഞ്ഞതു മുതലേ
വനവാസം തുടങ്ങുകയായി
മനസ്സിലെ മായാ മാരീചന്‍
മോഹമാം പൊന്മാനായ് മാറി
ഒരു നിമിഷം....മാത്രം
(ആരണ്യ...)

വരും ഫലം സ്വയമറിയാതെ
ശരരേഖ താണ്ടുകയായി
അസുരവികാരം രഥമേറി
ചിറകറ്റു ബന്ധങ്ങള്‍ വീണു
അകലങ്ങളില്‍....താനേ
ആരണ്യകാണ്ഡത്തിലൂടെ
ആശ്രമവാടത്തിലൂടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaranyakaandathiloode

Additional Info

Year: 
1984

അനുബന്ധവർത്തമാനം