എന്നോ എങ്ങെങ്ങോ

എന്നോ എങ്ങെങ്ങോ
എന്റെമാനസം കളഞ്ഞുപോയി
ഏതോ ഗന്ധര്‍വ്വന്‍
കണ്ടെടുത്തു വീണയാക്കി മീട്ടി
ഓ രാഗതാള ഭാവമാകെ ഒന്നായി
വിരലുറഞ്ഞു സിരകളാകെ
സ്മൃതിവിഹാരമായ്
എന്നോ എങ്ങെങ്ങോ
എന്റെമാനസം കളഞ്ഞുപോയി
ഏതോ ഗന്ധര്‍വ്വന്‍
കണ്ടെടുത്തു വീണയാക്കി മീട്ടി

ഒരു വിനോദമായി ഒരു വികാരമായി
ഞാനാ... തൃക്കയ്യില്‍
ഒരു വിനോദമായി ഒരു വികാരമായി
ഞാനാ തൃക്കയ്യില്‍
ഉടലുമുയിരുമേതോ ധ്വനിതരംഗമായി
ഉടലുമുയിരുമേതോ ധ്വനിതരംഗമായി
ഉരുകിവീണൊഴുകി ഞാന്‍ മധുരഗീതമായ്
എന്നോ എങ്ങെങ്ങോ
എന്റെമാനസം കളഞ്ഞുപോയി
ഏതോ ഗന്ധര്‍വ്വന്‍
കണ്ടെടുത്തു വീണയാക്കി മീട്ടി

മനസ്സിൽ കണ്ടതെല്ലാം മടിയില്‍ വീണുറങ്ങി
ഓരോന്നോരോന്നായ്
മനസ്സിൽ കണ്ടതെല്ലാം മടിയില്‍ വീണുറങ്ങി
ഓരോന്നോരോന്നായ്
ഉതിരിത്തൂവല്‍ തേടി മൗനരാഗക്കിളികള്‍
ഉതിരിത്തൂവല്‍ തേടി മൗനരാഗക്കിളികള്‍
മിഴിയിലും മൊഴിയിലും കൂടുകൂട്ടുവാന്‍

എന്നോ എങ്ങെങ്ങോ
എന്റെമാനസം കളഞ്ഞുപോയി
ഏതോ ഗന്ധര്‍വ്വന്‍
കണ്ടെടുത്തു വീണയാക്കി മീട്ടി
ഓ രാഗതാള ഭാവമാകെ ഒന്നായി
വിരലുറഞ്ഞു സിരകളാകെ
സ്മൃതിവിഹാരമായ്
എന്നോ എങ്ങെങ്ങോ
എന്റെമാനസം കളഞ്ഞുപോയി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enno engengo

Additional Info

Year: 
1984

അനുബന്ധവർത്തമാനം