മനസ്സിന്റെ മഞ്ചലില്‍ (pathos)

മനസ്സിന്റെ മഞ്ചലില്‍ തനിയേ
മയങ്ങുന്ന മൗനമേ
മധുരാനുഭൂതികള്‍ സ്വയമേ
തിരയും മുഹൂര്‍ത്തമേ
ഓര്‍മ്മകളില്‍ ഒഴുകിവരൂ
നേര്‍മ്മയെഴും കുളിരുതിരൂ
ഇനിയായിരമാശംസകൾ
മനസ്സിന്റെ മഞ്ചലില്‍ തനിയേ
മയങ്ങുന്ന മൗനമേ

കറ കളഞ്ഞ സ്നേഹമോടെ
വിമല ഹൃദയരാകണം
നന്മയേറും തേന്മലരുകള്‍
മൊഴികള്‍ തോറും പൂക്കണം
മണിയറയുടെ നാലു മതിലും
മദന ലഹരിയേല്ക്കണം
കൈനീട്ടവും കൈനേട്ടമായ്
സാമീപ്യവും സായൂജ്യമായ്
സന്താനസൗഭാഗ്യ സായൂജ്യം നേരട്ടെ
മനസ്സിന്റെ മഞ്ചലില്‍ തനിയേ
മയങ്ങുന്ന മൗനമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassinte manchalil (pathos)

Additional Info

Year: 
1984

അനുബന്ധവർത്തമാനം