മാനം വെളുക്കണ്
താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ
താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ
താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ
മാനം തുടുക്കണ്.. നേരം വെളുക്കണ്
കാണാൻ കൊതിക്കണ് കണ്ണില് ...
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടിക്കണ് നേരില് ...
താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ
താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ
ഞാനണിഞ്ഞ പൊട്ടുപോലെ ചോന്നിരിക്കണ്
ദൂരെ മേലെ വന്നുനിന്ന സൂര്യതേവര്..
ആറ്റുനോറ്റ മിന്നുമാല പോലിരിക്കണ് ...
പാതിരാവിൻ മാറിലുള്ള പൊന്നുതിങ്കള്
കനവൊളിക്കണ് നെഞ്ചില് ...
ഇരുൾ നിറയ്ക്കണ് എന്തിന്
ഉഹും ..ഉഹും ...ഉഹും...
മാനം തുടുക്കണ്.. നേരം വെളുക്കണ്
കാണാൻ കൊതിക്കണ് കണ്ണില് ...
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടിക്കണ് നേരില് ...
ആ ...ആ ..ആ...
ഓടിയോടി വന്ന പൈക്കിടാവ് മെയ്യിൽ മുട്ടണ്
ഒട്ടു മൊന്തകൾ കലമ്പി ഒച്ച വയ്ക്കണ്
പാലുപോലെ നാലകത്ത് വെയില് തൂവണ്
പടികടന്നു വന്ന കാറ്റ് ചാരെ നിക്കണ്
ഇമ മിഴിക്കണ് കണ്ണില് കരി പരത്തണ് എന്തിന്
തണം തണം തണം തണം തണം തണം തണം
ഏയ് ..മാനം തുടുക്കണ് നേരം വെളുക്കണ്
കാണാൻ കൊതിക്കണ് കണ്ണില് ..
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടിക്കണ് നേരില് ...
താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ
താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ