മുത്തപ്പന്റെ ഉണ്ണി
മുത്തപ്പന്റെ ഉണ്ണി ഉണരുണര്
കയ്യും പിടിച്ചുണ്ണി ഉയരുയര്...
ചങ്കിലെ തീയായി ...
ചങ്കിലെ തീയായി ... കരിമ്പന കാറ്റുപോൽ
നീ പടര് ..സത്യയം കാത്തുകൊണ്ട് ..
മുത്തപ്പന്റെ ഉണ്ണി ഉണരുണര്
കയ്യും പിടിച്ചുണ്ണി ഉയരുയര്...
കന്നിപ്പേറ് നോൽക്കുന്ന പെണ്ണ് വേണം
പെണ്ണിനുള്ളിൽ ഭൂമികാണാ കുഞ്ഞും വേണം
വാവ് കറുക്കുംന്നേരം ...
വാവ് കറുക്കുംന്നേരം ...വാണരുളാൻ പൊന്നൊടിയാ
വളര് ..സത്യയം കാത്തുകൊണ്ട് ..
മുത്തപ്പന്റെ ഉണ്ണി ഉണരുണര്
കയ്യും പിടിച്ചുണ്ണി ഉയരുയര്...
ചെമ്പെഴുന്ന കൊമ്പനായി നിന്നിടേണം
കാണിയമ്മ മുൻപിൽ നീ കുമ്പിടേണം..
മുത്തനും മേലെ മേലെ ...
മുത്തനും മേലെ മേലെ ...ഒടിവെച്ച മുത്തായ് നീ വളര്
സത്യയം കാത്തുകൊണ്ട് ..
മുത്തപ്പന്റെ ഉണ്ണി ഉണരുണര്
കയ്യും പിടിച്ചുണ്ണി ഉയരുയര്...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Muthappante unni
Additional Info
Year:
2018
ഗാനശാഖ: