ഒന്നാം ആണിക്ക്

ഒന്നാം ആണിക്ക് തട്ടുകൊട് ...
അപ്പുറം ഇപ്പുറം മുട്ടുകൊട്
ആഞ്ഞിലി മരത്തിന്റെ പലകയെട് .
ഉളികൊണ്ടളവിട്ടു മുറിച്ചുകൊട്
അലങ്കാരപ്പടി കടഞ്ഞെട് ....
തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ
ഓ തിത്തിത്താരോ ...
തെയ് തെയ് തെയ് തകതാരോ
തക തിത്താരോ ...
തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ
തിത്തിത്താരോ ...
തെയ് തെയ് തെയ് തകതാരോ
തക തിത്താരോ ...

പലനാടും ചുറ്റിയെത്തണ ചെമ്പരുന്തേ
ഒത്തിരി കൈവിരുതൊത്തു വിളങ്ങണ
കപ്പല് നീ കണ്ടോ ..(2)
വെട്ടിയ തടിയില് വാളുകളുരയണ്
പുള്ളോർ വീണകളെന്ന പടി ...
വീതുളി മുകളില് വാശിയിൽ മുറുകണ്
കൊട്ടുവടിത്തുടി താളമടി ..
അരറാത്തൽ പൊന്നുംകൊണ്ടേ ..
അണിയത്തും അമരത്തും അഴകേകാൻ മണിത്തകിടിടാം ...
തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ
തിത്തിത്താരോ ...
തെയ് തെയ് തെയ് തകതാരോ
തക തിത്താരോ ...
തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ
തിത്തിത്താരോ ...
തെയ് തെയ് തെയ് തകതാരോ
തക തിത്താരോ ...

അലമാലപ്പെണ്ണിനിന്നൊരു തുള്ളല് കണ്ടോ
നീറ്റിലിറക്കില് വേണ്ടി നടത്തണ തകൃതികൾ നീ കണ്ടോ (2)
കീലെട് കയറെട് പാമരമുളയെട് ..
കേടുകൾ തീർത്ത് പണിഞ്ഞു വിട്
പിച്ചള മണിമലർ മൊട്ടുകളരയടി
വിട്ടിരുവക്കിലുമിട്ടുകൊട് ..
കരുമാടിക്കുട്ടന്മാരെ ആനന്ദം ഇടനെഞ്ചിൽ
വളരുന്നേ പെരുംതിരകളായ്....

തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ
തിത്തിത്താരോ ...
തെയ് തെയ് തെയ് തകതാരോ
തക തിത്താരോ ...
തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ
തിത്തിത്താരോ ...
തെയ് തെയ് തെയ് തകതാരോ
തക തിത്താരോ ...

ഒന്നാം ആണിക്ക് തട്ടുകൊട് ...
അപ്പുറം ഇപ്പുറം മുട്ടുകൊട്
ആഞ്ഞിലി മരത്തിന്റെ പലകയെട് .
ഉളികൊണ്ടളവിട്ടു മുറിച്ചുകൊട്
അലങ്കാരപ്പടി കടഞ്ഞെട് ....
തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ
ഓ തിത്തിത്താരോ ...
തെയ് തെയ് തെയ് തകതാരോ
തക തിത്താരോ ...
തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ
തിത്തിത്താരോ ...
തെയ് തെയ് തെയ് തകതാരോ
തക തിത്താരോ ...

* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnam aanikk

Additional Info

Year: 
2019

അനുബന്ധവർത്തമാനം