കായൽ ഓളം

കായലോളം എന്തിനോ കൊതിച്ചോ
എന്തിനോ കൊതിച്ചിരിക്കാം....
ഓളമിന്നു തുള്ളി നിന്നതെന്തിനോ
തഞ്ചമോടെ കൈകളെത്തി നമ്മെ തൊടാനുമാകാം ......

ഇതിലെ ഒഴുകി ഒഴുകി ഒഴുകി ചെന്നെവിടെയണയും
അകലെ അകലെ ഒരിടം...
ആ കടവിലണയാം......  
ഉലകിനഴകു മുഴുവനൊഴുകി വന്നിണങ്ങി നിന്ന തീരം....
കായലോളം എന്തിനോ കൊതിച്ചോ
എന്തിനോ കൊതിച്ചിരിക്കാം....

രാത്രികളിൽ മുകിലുകളീക്കരയിൽ വരും
പുലരിവരെയും ഇവിടെയൊഴുകും ശലഭങ്ങളായ്  
ഇവിടുതിരും മഴകളിലെ തുള്ളികളോ....
ഇലകളിലടിയും അതിനു ചിറക് വിരിയും
ഉയിരുമണിയും പൊഴിയുമിളനിലാവേറ്റു വാങ്ങിയിക്കരെ     
മിന്നാമിന്നികളായ് പറന്നു പൊങ്ങും.....
ഉം ...ഉം
ഇവിടെവരെയുമൊഴുകി നാം ചിലതു പറയാം
അകലുമകലെയകലും ഈ മധുര നിമിഷം
ഉലകിനഴകു മുഴുവനൊഴുകി വന്നിണങ്ങി നിന്ന തീരം....

ഒരു നിഴൽ മതി ഒരു വഴി മതി
വെയിൽമഴകളിൽ ഒരു കുട മതി
ഇരു മനസ്സിലും ഒരു തുടി മതി...
ഇനിമുതലീ യാത്രയിൽ ...
പോരേണ്ട പുലരിയിതിലെ ...
ഈ രാത്രി തുടരണമിനിരാത്തെന്നലോ...
രാപ്പാടിയോ ....
ഇടയിട തളിരില മറകളിൽ..
ഒരു കളകളമെന്താവാം....
നമ്മെ നോക്കി ആശംസ നേർന്നതാവാം ....  

ഇലകളിലടിയും അതിനു ചിറക് വിരിയും
ഉയിരുമണിയും പൊഴിയുമിളനിലാവേറ്റു വാങ്ങിയിക്കരെ     
മിന്നാമിന്നികളായ് പറന്നു പൊങ്ങും.....

 * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Kayal olam

Additional Info

Year: 
2019

അനുബന്ധവർത്തമാനം