പേരാറ്റിൻ കരയിലേക്കൊരു
പേരാറ്റിന് കരയിലേക്കൊരു തീര്‍ഥയാത്ര
കേരളത്തിലെ മണ്ണിലേക്കൊരു തീര്‍ഥയാത്ര
കാലമാദിശങ്കരന്നു കളിത്തൊട്ടില്‍ നിര്‍മ്മിച്ച
കാലടിപ്പുഴക്കടവിലേക്കൊരു തീര്‍ഥയാത്ര
(പേരാറ്റിന്..)
സിന്ധുഗംഗാസമതലങ്ങളിലൂടെ
ദണ്ഡകാരണ്യങ്ങള്‍തന്‍ നടുവിലൂടെ
ശൃംഗേരിമഠങ്ങള്‍ കണ്ടു ബോധിവൃക്ഷത്തണലുകണ്ടു
സഹ്യന്റെ മതിലകത്തു ഞങ്ങള്‍വരുന്നു
(പേരാറ്റിന്..)
സര്വമതപ്പൊയ്മുഖങ്ങളും നീക്കി
സത്യമാം തേജസ്സിന്റെ ഉറവ തേടി
ശൃംഗാരക്കറതൊടാത്ത കാലടിയിലെ മണ്ണിലേക്കു
സൌന്ദര്യലഹരി പാടി ഞങ്ങള്‍ വരുന്നു
(പേരാറ്റിന്..)
പൂണൂലിന് ചുറ്റഴിച്ചു മാറ്റി
പൂര്വവേദാന്തങ്ങളെ കടപുഴക്കി
അദ്വൈത ദര്‍ശനമീ ഭാരതത്തെ പഠിപ്പിച്ചൊ-
രാദ്യത്തെ ഗുരുകുലത്തില്‍ ഞങ്ങള്‍ വരുന്നു
(പേരാറ്റിന്..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Peraattin karayilekkoru
Additional Info
ഗാനശാഖ: