തിരുവഞ്ചിയൂരോ

തിരുവഞ്ചിയൂരോ തൃശ്ശൂരോ
തിരു നെല്ലൂരോ നെല്ലൂരോ
പണ്ടെങ്ങാണ്ടൊരു രാജപ്പെൺകിടാ
വുണ്ടായിരുന്നു പോൽ (തിരുവഞ്ചിയൂരോ..)

കുന്നത്തു ചന്ദ്രനുദിച്ചതു പോലൊരു
കുഞ്ഞായിരുന്നു പോൽ അവൾ
കണ്ണിൽ കൃഷ്ണമണികളില്ലാത്തൊരു
പെണ്ണായിരുന്നു പോൽ
പകലും രാത്രിയും അറിയാതെ
പുഴകളും പൂക്കളും കാണാതെ
എന്നും കറുത്ത വെളിച്ചവും കണ്ടാ
പ്പെണ്ണു വളർന്നു പോൽ
കാണികൾക്കെല്ലാം കണ്ണു നിറഞ്ഞു പോൽ
എന്നും കറുത്ത വെളിച്ചവും കണ്ടാ
പ്പെണ്ണു വളർന്നു പോൽ
കാണികൾക്കെല്ലാം കണ്ണു നിറഞ്ഞു പോൽ
(തിരുവഞ്ചിയൂരോ..)

കണ്ടാലറിയാത്ത ദൈവങ്ങളോടവൾ
കണ്ണു ചോദിച്ചു പോൽ ഇരുൾ കണ്ണല്ലാത്തവ
യെല്ലാമവൾക്കന്നു പൊന്നായിരുന്നു പോൽ
ഒരു നാൾ അവൾ വാഴും അരമനയിൽ
ഒരു ഗാന ഗന്ധർവൻ ചെന്നു പോൽ
തന്നകക്കണ്ണിലെ കൃഷ്ണമണികളാ
പെണ്ണിനു നൽകീ പോൽ
അന്നവളൊന്നാം പുഞ്ചിരി കണ്ടു പോൽ
തന്നകക്കണ്ണിലെ കൃഷ്ണമണികളാ
പെണ്ണിനു നൽകീ പോൽ
അന്നവളൊന്നാം പുഞ്ചിരി കണ്ടു പോൽ
(തിരുവഞ്ചിയൂരോ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thiruvanchiyooro

Additional Info

അനുബന്ധവർത്തമാനം