ഇന്നലെയോളവുമെന്തെന്നറിഞ്ഞീലാ
ഇന്നലെയോളവുമെന്തെന്നറിഞ്ഞീലാ
ഇനി നാളെയുമെന്തെന്നറിവീലാ
ഇന്നീ കണ്ട തടിക്കു വിനാശവും
ഇന്ന നേരമെന്നേതുമറിഞ്ഞീലാ
(ഇന്നലെ..)
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ (2)
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
(ഇന്നലെ..)
കണ്ടാലൊട്ടറിയുന്നു ചിലരിത്
കണ്ടാലും തിരിയാ ചിലർക്കേതുമൊന്നുമേ (2)
മുന്നിൽ കാണ്മതു സത്യമല്ലെന്നത്
മുൻപേ കണ്ടങ്ങറിയുന്നിതു ചിലർ
മനുജ ജാതിയിൽ തന്നെ പലവിധം
മനസ്സിനോരോ വിശേഷമുണ്ടോർക്കണം
(ഇന്നലെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Innaleyolamenthennarinjeela
Additional Info
ഗാനശാഖ: