വിജോ വിജയകുമാർ
Vijo Vijayakumar
തൃശ്ശൂർ സ്വദേശിയായ വിജോ വിജയകുമാർ ഷോർട്ട് ഫിലിമുകൾക്ക് കഥ, തിരക്കഥ എന്നിവ എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗവുമായി ബന്ധപ്പെടുന്നത്. സംവിധായകൻ അരുൺ ജോർജ്ജ് കെ ഡേവിഡ്, തിരക്കഥാകൃത്ത് സാഗർ സത്യൻ എന്നിവരുമായുള്ള സൗഹൃദംമൂലം ഡബിൾ ഓംലറ്റ് എന്നൊരു പൊളിറ്റിക്കൽ സറ്റയർ സീരീസിൽ അഭിനയിക്കാൻ കഴിഞ്ഞു. ഡബിൾ ഓംലറ്റിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതുകൊണ്ട് അരുൺ ജോർജ്ജ് കെ ഡേവിഡ് സംവിധാനം ചെയ്ത ലഡു എന്ന ചിത്രത്തിൽ ഒരു കഥാപാത്രം ചെയ്യാൻ വിജോയെ തിരഞ്ഞെടുത്തു.
അതിനുശേഷം ഒരൊന്നൊന്നര പ്രണയകഥ, മിന്നൽ മുരളി എന്നീ സിനിമകളിലും വിജോ അഭിനയിച്ചു.