പോയ കാലമേ
പോയ കാലമേ ജീവശാഖിയിൽ
മഴനീർക്കങ്ങളായ് പൊഴിയുമോ...
വേനലോർമ്മയിൽ.. നോവു ചില്ലയിൽ
നിറമാർന്ന പൂവുകൾ വിടരുവാൻ...
മെല്ലെ തൊടുന്നൊരു നോക്കിൽ
ഉള്ളം തുടിച്ചിടും വാക്കിൽ..
പഴയപോലരികിലായി ഒരു കുറി അണയാമോ..
കണ്ണിൻ ജനലഴിയോരം ഇന്നെൻ കനവുകൾ തൂവി
പ്രണയമാം വിരലിനാൽ ഒരു കുറി തഴുകമോ
പോയ കാലമേ.. ജീവശാഖിയിൽ
മഴനീർക്കങ്ങളായ് പൊഴിയുമോ
വേനലോർമ്മയിൽ.. നോവു ചില്ലയിൽ
നിറമാർന്ന പൂവുകൾ വിടരുവാൻ...
ഓ .....ഓ ...
ശ്വാസതാളമായ് നെടുവീർപ്പിലാകെയും
സ്നേഹമന്ത്രമായ് ഇഴചേർന്ന താലമേ..
താനേ എന്നിലെ ഉയിരിന്റെ പാതിയായ്
മോഹവാനിലെ ചിറകായി മാറി നീ...
മധുരമൊരു രാഗമെൻ മനമാകെ മഴവില്ലായി എഴുതി
ഒടുവിലൊരു നേരമുള്ളറിയാതെ ഇനിയെങ്ങോ മറഞ്ഞേ
പറയാതെ പോയി നീ പ്രിയമാർന്ന കാലമേ.....
മെല്ലെ തൊടുന്നൊരു നോക്കിൽ
ഉള്ളം തുടിച്ചിടും വാക്കിൽ..
പഴയപോലരികിലായി ഒരു കുറി അണയാമോ..
കണ്ണിൻ ജനലഴിയോരം മഞ്ഞിൻ കനവുകൾ തൂവി
പ്രണയമാം വിരലിനാൽ ഒരു കുറി തഴുകമോ
പോയ കാലമേ.. ജീവശാഖിയിൽ
മഴനീർക്കങ്ങളായ് പൊഴിയുമോ
വേനലോർമ്മയിൽ.. നോവു ചില്ലയിൽ
നിറമാർന്ന പൂവുകൾ വിടരുവാൻ..