എന്റെ മാത്രം

എന്റെ മാത്രം പെൺകിളി ..
എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ ...
മഞ്ഞുനീരിൻ തുള്ളിയായ് ...
പെയ്യുമെങ്കിൽ മേല്ലെ നീ..
കണ്ണുനീരും പുഞ്ചിരിപ്പൂ ചില്ലയാകുന്നെ
മിഴികളിൽ കനവായ്.. ഒരു നിലാതിരിയായ്
പ്രണയവാർമുകിലായ് നീയെൻ വിണ്ണിലാകെ
എന്നും മിന്നി നിൽക്കില്ലേ...
ഉരുകുമീ വെയിലിൽ... ഉതിരുമാ മഴൽ
ഇവന് നീ കുടയായ് എന്നും ചേരില്ലേ
ഓമൽ പെൺമണിപ്പൂവേ...
എന്റെ മാത്രം പെൺകിളി എന്നും നീയെൻ സ്വന്തമേ
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ ...

ബാല്യകാല പൊയ്കയിൽ നീ ഏതോ നാളിൽ
അല്ലിയാമ്പൽ ചെണ്ടുപോലെ താനേ വന്നേ..
കാണാൻ കൊതിച്ചെ നിന്നെ...
ഞാനാ മുഖത്തോ ചന്തം ...
കാലം കടന്നെ മെല്ലെ.. മോഹം വളർന്നെ പെണ്ണെ
അന്നുമെന്നും നെഞ്ചിനുള്ളിൽ നീയേ മാത്രം..
എന്റെ മാത്രം പെൺകിളി.. എന്നും നീയെൻ സ്വന്തമേ
ലാലലാലാ ലാലലാ  ...അഹഹാഹാഹഹ ...
പൊന്നുനൂലിൽ രണ്ടു ജീവൻ ഒന്നുചേരുന്നേ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente mathram

Additional Info

അനുബന്ധവർത്തമാനം