നീയിന്നെന്റെ സ്വന്തമല്ലേ

നീയിന്നെന്റെ സ്വന്തമല്ലേ സ്നേഹത്തിന്റെ ഗന്ധമല്ലേ
പ്രേമത്തിന്റെ വെണ്ണയല്ലേ ജന്മത്തിന്റെ പുണ്യമല്ലേ (2)

കാളിന്ദിയിലോളമെന്നെ ലാളിക്കുന്ന നേരമെൻ
ചേലയും കൊണ്ടു പോകാൻ കള്ളനായ് വന്നവൻ നീ (2)
പകലേ പകലേ ആലിൻ കൊമ്പിൽ വേണുനാദമുള്ള പോലെ
ഉള്ളിലുള്ള ധേനു മെല്ലെ പാൽ ചുരത്തിയ പോലെ
(നീയിന്നെന്റെ..)

കണ്ണടച്ചു നിന്ന നേരം മുന്നിലൊന്നു വന്നുവെന്നോ
കുങ്കുമം മാഞ്ഞിടാതെ ചുംബനം തന്നുവെന്നോ (2)
വെറുതെ കണ്ണനായ് നീ കൈ തൊടുന്ന പോലെയെന്റെ
വീണയൊന്നു പാടി താനേ ഈണമായ് മാറി ഞാനും
( നീയിന്നെന്റെ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyinnente swanthamalle

Additional Info

അനുബന്ധവർത്തമാനം