വരൂ വരൂ രാധികേ
വരൂ വരൂ രാധികേ രാവിതു മോഹനം (2)
നിതാന്ത രാഗാർദ്രമായ് മാധവ മാനസം
നീല നിലാവൊളി മായുന്നൂ
കളനൂപുരമിളകുന്നതുമറിയാനി
(വരൂ...വരൂ.)
യമുന പോലുമീയേകാന്തരാത്രിയിൽ
പ്രണയ ഗീതങ്ങൾ മൂളുന്നതെന്തിനു
മറന്നുവോ കണ്ണനെ കാർമുകിൽ വർണ്ണനെ
സുന്ദരീ സഖീ രാധേ....
മെയ്യാകെ നിന്നെ തഴുകുന്നതാരുടെ കൈകൾ
മധുമതി ചന്ദന വിളക്കുമായ് നില്പൂ രാധേ
( വരൂ...വരൂ.)
രാഗാമൃതം.....ആ...
മണിമുരളികയിൽ ആരോഹണം മഴമുകിലിൻ അവരോഹണം (2)
പ്രണയ നികുഞ്ജ ശിലാതലം പ്രേമവതി പരിപാവനം
അനുരാഗ തരളിതം അനു നിമിഷം അനാദി രാധാമാധവം
(വരൂ..വരൂ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Varoo Varoo Radhike
Additional Info
ഗാനശാഖ: