പോകയായ്

പോകയായ് ദൂരെ ദൂരെ
പോക്കുവെയിലെന്ന പോലെ..
തിരികേ വരാതൊരാൾ..
പിരിയുമൊരു മാത്രയായ്‌
ഒടുവിലെ യാത്രയായ്... (2)

ചെറു നോവു കൊണ്ട് പോലും
കണ്ണു നിറയുന്നതല്ലേ...
ചിതയാളിടുന്ന വേവും
നോവുമറിയാതെ പോകേ...
പോയ് വരികയെന്നു ചൊല്ലാൻ
കഴിയാത്ത യാത്രയല്ലേ ...
മറുലോക യാത്രയല്ലേ...
ഒരു നാളിൽ നാം അറിയാതെയാ  
ഇടമോടു ചേരും താനേ...
പോകയായ് ദൂരെ ദൂരെ
പോക്കുവെയിലെന്ന പോലെ..

ഉടയുന്നു സൂര്യബിംബം
വാഴ്ച കഴിയുന്ന പോലെ
അഴലാർന്നിരമ്പിയാടും...
ആഴിയലമാല മേലേ..
പൊലിയുമൊരു വേളയോളം
ഒളി തൂകി നിന്നതല്ലേ ...
ഇനിയോർമ്മ മാത്രമല്ലേ
ഉപഹാരമായ് പ്രിയരേകിടും
വിരഹാശ്രുഹാരം ചൂടി ...

പോകയായ് ദൂരെ ദൂരെ
പോക്കുവെയിലെന്ന പോലെ..
തിരികേ വരാതൊരാൾ..
പിരിയുമൊരു മാത്രയായ്‌
ഒടുവിലെ യാത്രയായ്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pokayay