വരിക രസികാ
ആ ...ധിം ധിം ധനക ധിമി
ധും ധും ധനക ജണു
ധിം ധിം ധനക ധിമി തോം
ഉത്രാളിപ്പൂരം വിട്ടെത്താമെന്നേറ്റൊരു
പഞ്ചാരിക്കാരെവിടെ...
കല്യാണപ്പന്തലിൽ പാടാമെന്നേറ്റൊരു
കച്ചേരിക്കാരിവിടെ....
സൽക്കാരമൂട്ടിന് തൽക്കാലമെന്നുടെ
കാംബോജിയുണ്ടിവിടെ ....
സ നി ധ പ ധ സാ ...
വരിക രസികാ...വരിക രസികാ...
ചെമ്പൈ സെമ്മാങ്കുടി സംഗീത മന്നവർ
മുമ്പാകെ കൈവണങ്ങാം..
തഞ്ചാവൂർ തംബുരു തന്നീടും നൽ ശ്രുതി
ഇമ്പത്തിലേക്കിറങ്ങാം...
ശ്രീരാഗം പാടണം ആഭേരി വേണം
ഇന്ദോളം കല്ല്യാണി നീലാംബരി...
രസമേകാനായ് ഒരു തില്ലാനാ...
ലയവാദ്യം കൊട്ടിക്കേറും നീളെ നീളെ
കരഘോഷം...
സ നി ധ പ ധ സാ ...
വരിക രസികാ...വരിക രസികാ...
വരിക രസികാ....
കർപ്പൂരമല്ലിക പൂമാല ചൂടിയ
മലാക്ഷി മാരൊരുങ്ങി...
നാദസ്വരങ്ങളിൽ മാംഗല്യപ്പാട്ടിന്റെ
മല്ലാരിയും തുടങ്ങി ..
ശ്രിംഗാരിമാരുടെ ശിങ്കാരിപോലെ
കല്യാണപ്പെണ്ണിന്റെ ഉള്ളിൽ തുടി
വരവേൽക്കാനായ് പതിനഞ്ചാന
ചെറുപൂരം പോലെ കാണാം വേളിപ്പെണ്ണിൻ
കണ്ണിൽ കുടമാറ്റം...
സനിധപമഗസ ...
വരിക രസികാ...വരിക രസികാ...
സ നി ധ പ ധ സാ ...
സ നി ധ പ ധ രീ
ഗ ഗ ഗ രി ഗ ഗ ഗ ..
ആ.....