അറിയാതെ എന്നിൽ
അറിയാതെ എന്നിൽ കുളിരായ് വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ...
സുഖമുള്ള നോവിൽ നിറങ്ങളായി വന്നുവോ
മഴവില്ലുപോലെ പ്രിയസ്വപ്നമേ...
ഇളമാൻകൂട്ടം പോലെ നറുപൂക്കാലം പോലെ
മിഴിയിൽ വഴിയും കനവോ
അറിയാതെ എന്നിൽ കുളിരായ് വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ...
നനനാന നാന ..നാനാ ..
നീലത്താഴ്വാരം പുളകങ്ങളായ്...
സ്നേഹക്കൂടാരം വിടരുകയായ്....
മോഹം കൊണ്ടെന്നിൽ പുതുമഴപോൽ
രാവോ നിൻ ചിത്രം എഴുതുകയായ്
പറയാതെ എൻ വിരൽ തഴുകുമാ
പ്രണയാർദ്രമാകുമീ പുലരിയിൽ
നീയെന്റെ പൂവാടിയാകാൻ വരൂ...
അറിയാതെ എന്നിൽ കുളിരായ് വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ...
എലലേലോ ....എലലലേലോ...
വേനൽക്കിളി നിന്റെ അരികിലെത്താൻ
തൂവൽ കുടനീർത്തി ചേർന്നിരിക്കാൻ ...
മൗനം തിരതല്ലും തണഴൽ വഴിയിൽ
മുത്തായ് പൊഴിയുന്നീ ചിരിമണികൾ
അനുരാഗമെന്ന കളിവഞ്ചിയിൽ
അലയാഴി നീന്തി നാം പോയിടും
അരികത്തായ് ചെമ്മാനത്തോപ്പില്ലയോ..
അറിയാതെ എന്നിൽ കുളിരായ് വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ...
സുഖമുള്ള നോവിൽ നിറങ്ങളായി വന്നുവോ
മഴവില്ലുപോലെ പ്രിയസ്വപ്നമേ...
ഇളമാൻകൂട്ടം പോലെ നറുപൂക്കാലം പോലെ
മിഴിയിൽ വഴിയും കനവോ
അറിയാതെ എന്നിൽ കുളിരായ് വന്ന തെന്നലേ
മനതാരിലാകെ പടരുന്നു നീ...