കാത്തു കാത്തു കാത്തിരുന്ന്

കാത്തു കാത്തു കാത്തിരുന്ന് കണ്ണു കുഴഞ്ഞു
കല്പനകൾ കരളിലൊരു പൂക്കളമിട്ടു
കള്ളനെന്റെയരികിൽ വന്നു കഥകൾ പറഞ്ഞു
കണ്ണുകളാൽ മലർശരങ്ങൾ വാരിയെറിഞ്ഞു
(കാത്തു കാത്തു..)

പത്മരാഗമണ്ഡപത്തിൽ മൂളിയെത്തിടും
പഞ്ചമലർ തെന്നലല പ്രേമലോലനായ്
പവിഴമലർ മുല്ലകളിൽ തേൻ നിറച്ചിടും
മധുരസന്ധ്യയെന്തിനോ ലജ്ജാലോലനായ്
(കാത്തു കാത്തു..)

ചക്രവാളസീമകളിൽ ചിത്രമെഴുതിടും
മേഘപുഷ്പമാലകളിൽ മന്ദഹാസം
സപ്തവർണ്ണ മഞ്ചലിൽ ഹംസശയ്യയിൽ
സ്വപ്നമണി മുത്തുമാല കോർത്തിരുന്നു -അവൻ കോർത്തിരുന്നു (കാത്തു കാത്തു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kaathu kaathu

Additional Info

Year: 
1977

അനുബന്ധവർത്തമാനം