പനിനീർപ്പൂവിനു മോഹം
പനിനീർപ്പൂവിനു മോഹം നിൻ
ചൊടികളിൽ ഇതളായ് വിടരാൻ
മൃദുലേ ആത്മദാഹം
മധുകണമായതിലലിയാൻ
(പനിനീർപ്പൂവിനു...)
പൗർണ്ണമിരാവിനു മോഹം നിൻ
മിഴികളിൽ നീലിമയാകാൻ
അതിലേ പകൽക്കിനാവാകാൻ
കവിതേ അഭിനിവേശം
(പനിനീർപ്പൂവിനു...)
കുസൃതിക്കാറ്റിനു മോഹം നിൻ
മേനിയിൽ കുളിരല ചൊരിയാൻ
അതിലേ വികാരമലരുകളാകാൻ
അഴകേ അഭിനിവേശം
(പനിനീർപ്പൂവിനു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Panineer poovinu moham
Additional Info
Year:
1977
ഗാനശാഖ: