ഞാനൊരു ശക്തീ

ഞാനൊരു ശക്തീ
പടരും ഞാനൊരു ജ്വാല
അലറും ഞാൻ തിരമാല - നാട്ടി
ന്നുയിരേകുന്നൊരു ജ്വാല
ഞാൻ പ്രതിജ്ഞയെടുത്തെൻ വില്ലില്‍
ഞാൺ വലിച്ചുമുറുക്കുന്നു
എന്റെ വില്ലിലെ അമ്പുകളേൽക്കാൻ എതിരാളികളെവിടെ
എന്റെ തേരിനെ തടുത്തു നിർത്താൻ എതിരാളികളെവിടെ (ഞാനൊരു..)

ഞാനടിച്ചു തകർക്കും ചതിയുടെ
വാളെടുക്കും ഹസ്തങ്ങൾ
എനിക്കെതിർക്കാൻ വിടുവാചൊരിയും ധിക്കാരികളെവിടെ
എന്റെ നാടിന് ശാപമുണർത്തും
ധിക്കാരികളെവിടെ (ഞാനൊരു..)

ഭൂമിദേവിയും ദൈവവും മാത്രം
എനിക്ക് മുൻപിൽ തോൽക്കില്ല
എനിക്ക് കാലം ദേവാലയം
എനിക്ക് സ്നേഹം ദിവ്യാലയം (ഞാനൊരു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njanoru sakthi

Additional Info

Year: 
1977

അനുബന്ധവർത്തമാനം