നീരാമ്പല്‍ പൂക്കുന്ന നീന്തല്‍ത്തടാകം

നീരാമ്പല്‍ പൂക്കുന്ന നീന്തല്‍ത്തടാകം
നീരാടി നീങ്ങുന്ന കേളീമരാളം
ഓളത്തില്‍ താളത്തില്‍ മേളത്തില്‍ നീന്തും
ഓരിലത്താമരപ്പൂവേ ഓരിലത്താമരപ്പൂവേ
നീരാമ്പല്‍ പൂക്കുന്ന നീന്തല്‍ത്തടാകം
നീരാടി നീങ്ങുന്ന കേളീമരാളം

തിരിഞ്ഞും മറിഞ്ഞും കടക്കണ്ണെറിഞ്ഞും
തിരത്തല്ലിനൊപ്പം ചിരിക്കുന്ന പെണ്ണേ
അരയോളം വെള്ളത്തില്‍ നുരയും
നിന്‍ താരുണ്യം തരളം അതിതരളം
കരപരിലാളന മധുരം മദഭരിതം
നീരാമ്പല്‍ പൂക്കുന്ന നീന്തല്‍ത്തടാകം
നീരാടി നീങ്ങുന്ന കേളീമരാളം

കളിച്ചും രസിച്ചും തുടിച്ചും മദിച്ചും
ജലക്രീഡയാടാനൊരുങ്ങുന്ന പെണ്ണേ
പതിനേഴിന്‍ പ്രായത്തില്‍ പൊതിയും നിന്‍ ലാവണ്യം ലളിതം പരിമൃദുലം രതികലയാല്‍ പരിലസിതം രസഭരിതം

നീരാമ്പല്‍ പൂക്കുന്ന നീന്തല്‍ത്തടാകം
നീരാടി നീങ്ങുന്ന കേളീമരാളം
ഓളത്തില്‍ താളത്തില്‍ മേളത്തില്‍ നീന്തും
ഓരിലത്താമരപ്പൂവേ ഓരിലത്താമരപ്പൂവേ
നീരാമ്പല്‍ പൂക്കുന്ന നീന്തല്‍ത്തടാകം
നീരാടി നീങ്ങുന്ന കേളീമരാളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeraambal pookkunna

Additional Info

Year: 
1978

അനുബന്ധവർത്തമാനം