മായം

മായം സർവത്ര മായം
കാലം കലിയുഗ കാലം
പെണ്ണുങ്ങൾ ഭരിക്കുന്ന കാലം ഇത്
പൊയ്മുഖം കാട്ടുന്ന ലോകം (മായം...)
 
ചൂളമിട്ട് ചൂളമിട്ട് ചൂണ്ടയിട്ടു നടക്കുന്ന
ചെറുപ്പക്കാരാ സൂത്രക്കാരാ
തൊട്ടാലുടനെ കൂടെ പോരും
തൊപ്പിയ്ക്കുള്ളിൽ ചുരുണ്ടിരുപ്പൂ
ആൾമാറാട്ടം അയ്യോ ആൾമാറാട്ടം (മായം...)
 
കണ്ണടച്ചു കണ്ണടച്ച്
പാൽ കുടിക്കാനൊരുങ്ങുന്ന
കുറിഞ്ഞിപ്പൂച്ചേ സൂത്രക്കാരീ
ബോംബേ ഷർട്ടും ബെൽ ബോട്ടംസും
കൃത്രിമ വേഷം നിന്റെ
ചെപ്പടിവിദ്യക്കകത്തിരിപ്പൂ
വനിതാ വർഷം ഇപ്പോൾ വനിതാ വർഷം (മായം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
maayam

Additional Info