തുള്ളിയാടും വാര്‍മുടിയില്‍

തുള്ളിയാടും വാര്‍മുടിയില്‍ തുലാവര്‍ഷമേഘം
കരള്‍ കൊള്ളചെയ്യും കണ്ണുകളില്‍
പള്ളിവേട്ട ദീപം (തുള്ളിയാടും..)
ഉത്സവം നീയൊരുത്സവം
മോഹവര്‍ഷോത്സവം പ്രേമദീപോത്സവം

പഞ്ചവയല്‍ വരമ്പിലൂടെ നീയൊഴുകുമ്പോള്‍
നെഞ്ചിനുള്ളില്‍ ഉടുക്കുകൊട്ടി ഞാന്‍ തുടരുമ്പോള്‍
എന്നെക്കണ്ടു നിന്നെക്കണ്ടു പമ്പതന്നോളം
എന്നെക്കണ്ടു നിന്നെക്കണ്ടു പമ്പതന്നോളം
മണ്ണിലെഴുതി മായ്ക്കുമെത്ര പ്രേമകവിതകൾ

ചന്ദ്രികയുരുകിയുറഞ്ഞവളേ നീ
ചങ്ങമ്പുഴയുടെ മനസ്വിനി
ചിന്താമധുര സുധാരസ ലഹരി
ചിന്മയി ചിത്തവിലാസിനി
മോഹിനി ജഗന്മോഹിനി മേദിനി തന്‍
രാഗ നന്ദിനി
ചന്ദ്രികയുരുകിയുറഞ്ഞവളേ നീ
ചങ്ങമ്പുഴയുടെ മനസ്വിനി

ജലകണങ്ങള്‍ നിന്നുടലില്‍ വീണതിനാലേ
പ്രണയവര്‍ണ്ണരാജിയുതിരും മുത്തുകളായി
ഈ മുത്തുകള്‍ കോര്‍ത്തോടിപ്പോകും തെന്നലേ
എന്റെ സ്വപ്നഗാനം പാടും സ്നേഹഗായകനായി
ഡാർലിംഗ് ഓ മൈ ഡാർലിംഗ്
ഡാൻസ് വിത്ത് മീ
ചിയേഴ്സ് ടു യൂ ആന്റ് ദിസ്
ലില്ലീസ് ഓഫ് മാർച്ച്
ബ്ലോസ്സം....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thulliyadum

Additional Info

Year: 
1978

അനുബന്ധവർത്തമാനം