അമ്മേ അമ്മേ നിന്റെ തലോടലില്‍

അമ്മേ അമ്മേ നിന്റെ തലോടലില്‍
അണയാത്ത ദുഃഖങ്ങളുണ്ടോ
ആ പാദുകങ്ങള്‍ക്കും ഉപരിയായ് ഈ മണ്ണില്‍
അനശ്വര പീഠങ്ങളുണ്ടോ -അഭിജ്ഞാന പീഠങ്ങളുണ്ടോ (അമ്മേ അമ്മേ..)

അമ്മിഞ്ഞപ്പാല്‍ വീണ നാവില്‍ വിടര്‍ന്നാദ്യം
അമ്മേ നിന്‍ നാമപുഷ്പം
കൈവല്യമായെന്നെ തഴുകി പിന്നെ
കൈരളിയായ് വന്നു പുല്‍കി
പ്രകൃതി നിന്‍ മറുപേരല്ലേ -ഈ പ്രപഞ്ചം
നീതന്നെയല്ലേ (അമ്മേ അമ്മേ..)

അമ്മയില്ലാത്തൊരനാഥകള്‍ക്കൊക്കെയും
അമ്മ വസുന്ധരയല്ലോ
എന്തും സഹിക്കുന്ന ഭൂമി അമ്മ
എല്ലാം മറക്കുന്ന ദേവി
സത്യം നിന്‍ മറുപേരല്ലേ -പരാശക്തിയും
നീതന്നെയല്ലേ (അമ്മേ അമ്മേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Amme amme ninte

Additional Info

Year: 
1978

അനുബന്ധവർത്തമാനം