ആത്മഭാവ

ഹോ ...ആ ..ആ
ആത്മഭാവ ഗായകാ
രാഗതാള ലോലുപാ...
പാൽനിലാവിൻ അലകളായ്
പാടൂ പാടൂ നീ....
ജീവഗാന മാധുരി...
ആത്മഭാവ ഗായകാ
രാഗതാള ലോലുപാ...

ദേവഗംഗ പോലുദാരമാം...
ഗാന നിർജ്ജരീ  
ആ ഹിമാലയാദ്രി പോലെയാം
സാന്ദ്ര വൈഖരി...
അനുരാഗ യമുനാ നദിതൻ
ആർദ്രമാം ശ്രുതി....
ആത്മഭാവ ഗായകാ
രാഗതാള ലോലുപാ...

ഏതപാര വാനസീമയിൽ
പോയ്മറഞ്ഞു നീ..
പാടിടുന്നിതെന്നുമെങ്ങുമീ
ഗാനവീചികൾ....
അതു മാറിൽ അണിയുന്നിതാ
ഭൂമി രാപ്പകൽ....

ആത്മഭാവ ഗായകാ
രാഗതാള ലോലുപാ...
പാൽനിലാവിൻ അലകളായ്
പാടൂ പാടൂ നീ....
ജീവഗാന മാധുരി...
ആത്മഭാവ ഗായകാ
രാഗതാള ലോലുപാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
athmabhava