യഹൂദിയാ ഇത് യഹൂദിയാ

യഹൂദിയാ...ഇത് യഹൂദിയാ...
യഹൂദിയാ ഇത് യഹൂദിയാ
യുഗങ്ങള്‍കൊണ്ട് - യുഗങ്ങള്‍കൊണ്ട്
ശിൽപ്പികൾ തീര്‍ത്തൊരു
യഹൂദിയാ - ഇത് യഹൂദിയാ
ഇതിലേ ഇതിലേ ഉദ്യാനവിരുന്നി-
ന്നെതിരേല്‍പ്പൂ ഞാന്‍ എതിരേല്‍പ്പൂ
യഹൂദിയാ ഇത് യഹൂദിയാ

ഭൂമികന്യക കയ്യില്‍ നീട്ടിയ
പാനപാത്രം പോലെ
ഭൂമികന്യക കയ്യില്‍ നീട്ടിയ
പാനപാത്രം പോലെ
മാനം മാർചേര്‍ത്താശ്ലേഷിക്കും
മാദകസ്വപ്നം പോലെ
യരുശലേം സുന്ദരിമാരുടെ
ലജ്ജകള്‍ പടരും യഹൂദിയാ
യഹൂദിയാ ഇത് യഹൂദിയാ

കാമദേവത കല്ലില്‍ കൊത്തിയ
കാവ്യശില്പം പോലെ
കാമദേവത കല്ലില്‍ കൊത്തിയ
കാവ്യശില്പം പോലെ
കാലമനശ്വര യൗവനമേകിയ
കാമുകദാഹം പോലെ
ഗലീലിയാ പെൺകൊടിമാരുടെ
ചുംബനമണിയും യഹൂദിയാ

യഹൂദിയാ ഇത് യഹൂദിയാ
യുഗങ്ങള്‍കൊണ്ട് - യുഗങ്ങള്‍കൊണ്ട്
ശിൽപ്പികൾ തീര്‍ത്തൊരു
യഹൂദിയാ ഇത് യഹൂദിയാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yahoodiyaa ithu yahoodiya

Additional Info

Year: 
1973

അനുബന്ധവർത്തമാനം