പി ടി മോഹന കൃഷ്ണൻ

P T Mohana Krishnan
Date of Birth: 
Wednesday, 27 March, 1935
Date of Death: 
Friday, 10 January, 2020

കെ പി ഗോവിന്ദമേനോന്റെയും പി ടി  അന്നപൂർണേശ്വരിയുടെയും മകനായി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ജനിച്ചു. പ്രീഡിഗ്രി പഠനം കഴിഞ്ഞതിനുശേഷം മോഹനകൃഷ്ണൻ നാടകാഭിനയരംഗത്ത് സജീവമായി. നാടക വേദികളിൽ നിന്നാണ് അദ്ദേഹം സിനിമയിലേക്കെത്തുന്നത്.

1967 -ൽ മുൾക്കിരീടം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് മോഹനകൃഷ്ണന്റെ സിനിമാപ്രവേശനം. വലിയൊരു ഇടവേളയ്ക്ക് ശേഷം 1995 -ലാണ് അദ്ദേഹം വീണ്ടും സിനിമയിലഭിനയിക്കുന്നത്. ആ വർഷം ചൈതന്യംഅഗ്നിദേവൻ എന്നീ സിനിമകളിൽ അഭിനയിച്ചു. തുടർന്ന് 1996 -ൽ ദേശാടനം എന്ന് സിനിമയിൽ കൂടി വേഷമിട്ടു.

അഭിനയത്തോടൊപ്പം രാഷ്ട്രീയ പ്രവർത്തനം കൂടി ഉണ്ടായിരുന്ന മോഹനകൃഷ്ണൻ 1965 -ൽ എഐസിസി അംഗമായി. തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആക്‌ടിങ് പ്രസിഡന്റും വൈസ് പ്രസിഡന്റുമായി. 1987 -ൽ പൊന്നാനിയിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. 
2020 ജനുവരിയിൽ മോഹനകൃഷ്ണൻ അന്തരിച്ചു.

പി ടി മോഹനകൃഷ്ണന്റെ ഭാര്യ നളിനി മോഹനകൃഷ്ണൻ. മക്കൾ ആശ രാമചന്ദ്രൻ, ഹേമ മോഹൻകുമാർ, സിന്ധു ഉണ്ണികൃഷ്ണൻ, സുധീർ, അജയ് മോഹൻ.