മാലാഖേ മാലാഖേ

മാലാഖേ - മാലാഖേ
മായാനർത്തന സോപാനത്തിലെ
മാളവികേ മാളവികേ
(മാലാഖേ..)

ആയിരമിതളുള്ള വാസരസ്വപ്നത്തിൽ
അവതരിച്ചു നീ അവതരിച്ചു
അനുരാഗവല്ലകിയിൽ ഞാൻ മീട്ടും
ആനന്ദഭൈരവിയിൽ
സപ്തസ്വരങ്ങൾ ചിലമ്പണിഞ്ഞു-
അണിഞ്ഞു നിന്റെ
നഗ്ന പദങ്ങൾ ചലിച്ചു - ചലിച്ചു - ചലിച്ചു
(മാലാഖേ..)

മാനസസരസ്സിലെ മന്മഥ പൂമദം
അപഹരിച്ചു നീ അപഹരിച്ചു
അലിയുന്ന ലജ്ജകളിൽ നീ നൽ-
കുമാശ്ലേഷ നിർവൃതിയിൽ
സ്വർഗ്ഗസുഖം ഞനനുഭവിച്ചു
രസിച്ചു നിന്റെ
ദുഃഖശതങ്ങൾ അകന്നു - അകന്നു - അകന്നു
(മാലാഖേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malakhe malakhe

Additional Info

അനുബന്ധവർത്തമാനം