ജമന്തിപ്പൂക്കൾ
ജമന്തിപ്പൂക്കള്‍...
ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്‍
എന്റെ പ്രിയതമയുടെ ചൊടിനിറയെ
സുഗന്ധിപ്പൂക്കള്‍ - സുഗന്ധിപ്പൂക്കള്‍
ജമന്തിപ്പൂക്കള്‍...
മഞ്ഞുമൂടിയ മരതകങ്ങള്‍ ഓ..
ഈ മലമ്പുഴയിലെ മതിലകങ്ങള്‍ ഓ..
ആ മഞ്ഞില്‍ മുങ്ങിവരും പൂക്കാരീ
ചൂടുമ്പോള്‍ ഉടലോടെ സ്വര്‍ഗത്തിലെത്തുന്ന
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ - നിന്റെ
ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ
ജമന്തിപ്പൂക്കള്‍...
മുത്തുകെട്ടിയ നഖക്ഷതങ്ങള്‍ ഓ..
ഈ മലമ്പുഴയുടെ മാറിടങ്ങള്‍ ഓ..
ആ മുത്തു വാരിവരും പൂക്കാരീ
ചാര്‍ത്തുമ്പോള്‍ സ്വപ്നങ്ങള്‍ നൃത്തംചവിട്ടുന്ന
ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ - നിന്റെ
ചുവന്ന മുത്തെന്നെ ചാര്‍ത്തിക്കൂ
ജമന്തിപ്പൂക്കള്‍...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Jamanthi pookkal