ശിലായുഗത്തിൽ

ശിലായുഗത്തിൽ ശിലകൾക്കെല്ലാം
ചിറകുമുളച്ചിരുന്നു....
ചിലങ്കകെട്ടിയ സ്വപ്നങ്ങൾക്കും
ചിറകുമുളച്ചിരുന്നു...
ശിലായുഗത്തിൽ....

ശിലകൾ പറന്നിരുന്നു..
സ്വപ്നങ്ങൾ പറന്നിരുന്നു..
ഭൂമിയ്ക്കു യൌവനമായിരുന്നു..
പൂക്കൾ ദേവതകളായി അന്നു
പുഴകൾ കാമുകികളായി....
(ശിലായുഗത്തിൽ)

പൂക്കളെ ശലഭങ്ങൾ പ്രേമിച്ചു..
പുഴകളെ തീരങ്ങൾ പ്രേമിച്ചു...
പൂവുകൾക്കു പൂവായ
പുഴകൾക്കു പുഴയായ
ഭൂമിയെ കാമുകൻ പൂജിച്ചു....

ശിലയുടെ ചിറകരിഞ്ഞു...
സ്വപ്നത്തിൻ ചിറകരിഞ്ഞു...
ഇന്ദ്രന്റെ കൈയിലെ വജ്രായുധം..
പൂക്കൾ വിരഹിണികളായി ഇന്നു
പുഴകൾ ദുഃഖിതകളായി....
(ശിലായുഗത്തിൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shilayugathil

Additional Info

അനുബന്ധവർത്തമാനം