ഇശല് മൂളണ
ഇശല് മൂളണ തെന്നലേ
ഇത്തിരി അത്തറ് കൊണ്ടുവാ
കസവുതട്ടത്തിലൊളിക്കുമീ
കുറുമ്പിപ്പെണ്ണിന്റെ കൂടെ വാ...(2)
മിഴികൾ മൊഞ്ചോടെ മിനുമിനെ മിന്നി
മഴനിലാവിന്റെ.. നനവുമായ് മെല്ലെ
മൊഴിഞ്ഞു മുഹബത്ത് ഒരുങ്ങി നസീറ (2)
ഇശല് മൂളണ തെന്നലേ
ഇത്തിരി അത്തറ് കൊണ്ടുവാ
കസവുതട്ടത്തിലൊളിക്കുമീ
കുറുമ്പിപ്പെണ്ണിന്റെ കൂടെ വാ
ഖൽബ് നല്ലൊരു കിത്താബ്...
കിനാവെഴുതണ കിത്താബ് (2)
പടച്ചവൻ തന്ന പെരുത്ത ഭാഗ്യങ്ങൾ
പൊതിഞ്ഞ ജീവിത കിത്താബ്.... (2)
മുടക്കമില്ലാതെ കൊടുക്ക് സക്കാത്ത്
മുടക്കമില്ലാതെ കൊടുക്ക് സക്കാത്ത്
ഇശല് മൂളണ തെന്നലേ...
ഇത്തിരി അത്തറ് കൊണ്ടുവാ
കസവുതട്ടത്തിലൊളിക്കുമീ...
കുറുമ്പിപ്പെണ്ണിന്റെ കൂടെ വാ
അസർമുല്ല പൂക്കൾ പോൽ
അരുമക്കനവുകൾ വിരിയണം (2 )
ലാ... ഇലാഹിനെ അനുസരിച്ചു നാം
ഇവിടെ സുബർക്കം പണിയണം (2 )
നിറഞ്ഞ നന്മകളാൽ നമുക്കു പെരുന്നാള്
നിറഞ്ഞ നന്മകളാൽ നമുക്കു പെരുന്നാള്
(ഇശല് മൂളണ)