കണ്ണുനീർ മഴ (M)
കണ്ണുനീർ മഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും (2)
നീലക്കുറിഞ്ഞികൾ കൊഴിഞ്ഞിടും വീഥിയിൽ
കൺമണികളെ ഇന്നു പിരിഞ്ഞു പോകും
വഴിയിൽ മറന്നു പോകും ...
കണ്ണുനീർ മഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും ..
അണയ്ക്കുവാനാകാതെ അഴലായി മാറുന്നു
അരുമക്കിടാങ്ങൾ തൻ ഗദ്ഗദങ്ങൾ (2)
മറക്കുവാൻ കഴിയുമോ...
മറക്കുവാൻ കഴിയുമോ...തേങ്ങലുകൾ
ഇടറി തുടിക്കുന്ന ഇടനെഞ്ചിനോർമ്മകൾ
കണ്ണുനീർ മഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും ...
മൊഴിചൊല്ലി പിരിയുന്ന വാക്കുകൾക്കറിയുമോ
വഴിമുട്ടിയ ജീവിത മൗന ദുഃഖം (2)
ആഴക്കടലേ ...ആഴക്കടലേ ...
നിനക്കറിയുവാൻ കഴിയുമോ..
വിങ്ങും മനസ്സിന്റെ ഭാവകാവ്യം
കണ്ണുനീർ മഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും ..
കണ്ണുനീർ മഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും (2)
നീലക്കുറിഞ്ഞികൾ കൊഴിഞ്ഞിടും വീഥിയിൽ
കൺമണികളെ ഇന്നു പിരിഞ്ഞു പോകും
വഴിയിൽ മറന്നു പോകും ...
കണ്ണുനീർ മഴ വിതുമ്പി നിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും ..
പാട്ട് കേൾക്കാൻ ഇവിടെ