കരയാതെ മുത്തേ കരയാതെ
കരയാതെ മുത്തേ കരയാതെ
കളങ്കമില്ലാത്ത മുഖപ്രസാദം
കണ്ണുനീർ കൊണ്ട് നീ കഴുകാതെ
(കരയാതെ..)
പൊൻപുഞ്ചിരിയുടെ കിലുക്കാം ചെപ്പുകൾ
എന്തേ കിലുങ്ങിയില്ലാ - ഇന്നെന്തേ കിലുങ്ങിയില്ല
പഞ്ചാരയുമ്മകൾ പോരാഞ്ഞിട്ടോ
പാതിരാസ്വപ്നമുണർത്തിയിട്ടോ - നുള്ളി
ഉണർത്തിയിട്ടോ
(കരയാതെ..)
അഞ്ജന മിഴിയിലെ മണിയമ്പൂവുകൾ
എന്തേ മയങ്ങിയില്ലാ - ഇന്നെന്തേ മയങ്ങിയില്ല
ഓമനപ്പാട്ടുകൾ പാടാഞ്ഞിട്ടോ
പൂമടിമെത്ത വിരിക്കാഞ്ഞിട്ടോ - അമ്മ
വിരിക്കാഞ്ഞിട്ടോ
(കരയാതെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karayathe muthe
Additional Info
ഗാനശാഖ: