പ്രകൃതീ യുവതീ രൂപവതീ

പ്രകൃതീ - യുവതീ - രൂപവതീ 

പ്രകൃതീ - യുവതീ - രൂപവതീ 
പ്രേമം - ഓഹോ - നിന്നോടെനിക്കുള്ള 
ഹൃദയ വികാരം പ്രേമം - ഓഹോ 
ഓഹോഹോഹോ പ്രേമം - ഓഹോ 
(പ്രകൃതീ..)

നിന്റെയുഷസ്സുകൾ നിന്റെ തൃസന്ധ്യകൾ
നിന്റെ രാത്രികൾ രാഗിണിപ്പൂക്കൾ
അവയുടെ കതിർമണ്ഡപങ്ങളിൽ നിന്നു ഞാൻ
ആയിരം വർണ്ണങ്ങൾ കവർന്നെടുത്തു
അനുഭൂതികൾക്ക് നിറം കൊടുത്തൂ
ഓഹോഹോഹോ - ഓഹോഹോഹോ..
(പ്രകൃതി..)

നിന്റെ മൃദുസ്വരം നിന്റെ മധുസ്മിതം
നിന്റെ ലജ്ജയിൽ മുങ്ങിയ മൗനം
അവയുടെ മണിമഞ്ജുഷങ്ങളിൽ നിന്നു ഞാൻ
ആയിരം സ്വപ്നങ്ങൾ കവർന്നെടുത്തു
അനുരാഗത്തിനു കടം കൊടുത്തു
ഓഹോഹോഹോ - ഓഹോഹോഹോ..
(പ്രകൃതി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prakruthi yuvathi

Additional Info