കണ്ണനെന്റെ കളിത്തോഴൻ

കണ്ണനെന്റെ കളിത്തൊഴൻ - മണി-
വർണ്ണനെന്റെ കളിത്തോഴൻ
കാലത്തു ശ്രീകോവിൽ തുറക്കുമ്പോൾ - ഞാന്‍ 
കണി കണ്ടുണരും അയൽക്കാരൻ
(കണ്ണനെന്റെ...)

തുകിലുണരാനെന്തു താമസം കൃഷ്ണാ
തിരുവമ്പാടി കൃഷ്ണാ
തളികയിൽ കർപ്പൂര തുളസിപ്പൂവുമായ്
തൊഴുതു നില്പൂ തവ രാധാ  - നാഥാ
തരുമോ കണ്ണാ തിരുഹൃദയത്തൂവെണ്ണ
(കണ്ണനെന്റെ...)

യദുകുലം മറന്നോ യമുനയെ മറന്നോ
പ്രിയ വൃന്ദാവനം മറന്നോ
അവിടുത്തെ വാടാത്ത വനമാലയുമായ്
അരികിൽ നില്പൂ തവ രാധാ-  നാഥാ
തരുമോ കണ്ണാ തിരുഹൃദയത്തൂവെണ്ണ
(കണ്ണനെന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannanente kalithozhan

Additional Info

അനുബന്ധവർത്തമാനം