പള്ളിക്കലച്ചന്റെ മോളെ

പള്ളിക്കലച്ചന്റെ മോളേ
കൊച്ചരികാളി.. തകതിമിതാരാ
ചില്ലറമുടിവല്ലയവൾ…
എന്നെ മുടിച്ച് തക തിമിതാരാ
വേളി കടപ്പുറം പോലെ
നീണ്ടൊരു നാക്ക്.. തകതിമിതാരാ.
എന്നുമതെടുത്തു വളയ്ക്കും..
ഞാനും വലഞ്ഞ്..തകതിമിതാരാ

പെണ്ണൊരുത്തി അവളെന്റെ കൂട്ടിനെത്തി
അല്ലലും സൊല്ലയും അപ്പോഴേ.. വീട്ടില് കാലുകുത്തി
ചൊക ചെമ്പരത്തി..
ചൊക ചൊക.. ചെമ്പരത്തി
കാതില് വെക്കണ ഭ്രാന്തിന്റെ വക്കില് ഞാനുമെത്തി
പൂമുഖ വാതിക്കല് പൂന്തിങ്കളാണന്നൊക്കെ
പണ്ടാരോ പാടിയ പാട്ടൊക്കെ കേട്ടിട്ട്..
സംഗതി നമ്മള് കെട്ടിയ കെട്ടൊക്കെ.. വല്ലാണ്ടായേ
കളവല്ല ഞാനങ്ങില്ലാണ്ടായേ.. തകതിമിതാരോ

എന്നകത്തെ ചിരിയുടെ ചെമ്പകത്തെ
വെട്ടി നിരത്തീട്ട് സങ്കടത്തയ്യൊന്ന്.. നട്ടൊരുത്തി
കുന്തിരിക്കം ഇട നെഞ്ച് കുന്തിരിക്കം..
കത്തിച്ച്‌ വെച്ച കണക്ക് പുകയാണിതെന്തു കഷ്ടം
കാന്തോം ഇരുമ്പും പോലെ ഒട്ടിപ്പിടിക്കുന്നോള്
മുറ്റത്തിറങ്ങിയാലും പിന്നാലെ വന്നോളും
തട്ടീട്ടും.. മുട്ടീട്ടും.. കൊട്ടീട്ടും.. പോണില്ല..
തൊയ്‌രക്കേടാ...

അവളെല്ലാം കൊണ്ടും എന്നെ മുടിച്ചു
തകതിമിതാരാ...
പള്ളിക്കലച്ചന്റെ മോളേ...
കൊച്ചരികാളി തകതിമിതാരാ
ചില്ലറമുടിവല്ലയവൾ
എന്നെമുടിച്ച് ..തകതിമിതാരാ
വേളി കടപ്പുറം പോലെ
നീണ്ടൊരു നാക്ക് തകതിമിതാരാ
എന്നുമതെടുത്തു വളയ്ക്കും..
ഞാനും വലഞ്ഞ് തകതിമിതാരാ                 .

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Pallikkal achante

Additional Info

Year: 
2017

അനുബന്ധവർത്തമാനം