പൂക്കളെ പുഴകളെ

പൂക്കളേ... പുഴകളേ... കാർമേഘങ്ങളേ...
പൂക്കളേ പുഴകളേ കാർമേഘങ്ങളേ
കണ്ടോ കേട്ടോ കാതിൽ കിലുങ്ങും 
കിങ്ങിണി കൊഞ്ചലുകൾ...
കുഞ്ഞു തേന്മണി പുഞ്ചിരികൾ... 
പൊന്നു പാൽമണ പൊൻകഥകൾ...
ഓടി തളർന്നമ്മ ചാടിപ്പിടിച്ചമ്മ 
വെണ്ണ കവർന്നവനേ...
പിന്നെ കെട്ടിപ്പിടിച്ചമ്മ, പൊട്ടിച്ചിരിച്ചമ്മ
വട്ടത്തിലുമ്മ വച്ചൂ... പക്ഷേ... 

പൂക്കളേ പുഴകളേ കാർമേഘങ്ങളേ
കണ്ടോ കേട്ടോ കാതിൽ കിലുങ്ങും 
കിങ്ങിണി കൊഞ്ചലുകൾ...

കാത്തുകാത്തമ്മതൻ ജീവൻ 
കുഞ്ഞേ, നീറിപ്പുകയുന്നെൻ പ്രാണൻ...
നിൻമുഖമെപ്പോഴും കാണ്മൂ 
ഞാൻ എങ്ങനെ കണ്ണടയ്ക്കും...
എന്തിനെനിക്കായ് ജന്മ നിന്നെയൂട്ടി ഉറക്കാതെ..
തങ്കക്കുടമേ നീയില്ലയെങ്കിൽ എന്തിനാണീ ലോകം...
എനിക്കെന്തിനാണീ ലോകം...

പൂക്കളേ പുഴകളേ കാർമേഘങ്ങളേ
കണ്ടോ കേട്ടോ കാതിൽ കിലുങ്ങും 
കിങ്ങിണി കൊഞ്ചലുകൾ...

ദൂരെ കൊടുങ്കാട്ടിലാണോ കുഞ്ഞേ,
ഏകാന്തവാസത്തിലോ...
നീ വരും  കാലൊച്ച കാത്ത കണ്ണിമ
പൂട്ടാതെ കാത്തിരിക്കും..
എങ്ങിനെ തീർക്കുമീ ജന്മം നിന്നെ കാതോർത്തിരിക്കാതേ...
തങ്കക്കുടമേ നീയില്ലയെങ്കിൽ എന്തിനാണീ ലോകം...
എനിക്കെന്തിനാണീ ലോകം...

പൂക്കളേ പുഴകളേ കാർമേഘങ്ങളേ
കണ്ടോ കേട്ടോ കാതിൽ കിലുങ്ങും 
കിങ്ങിണി കൊഞ്ചലുകൾ...
കുഞ്ഞു തേന്മണി പുഞ്ചിരികൾ... 
പൊന്നു പാൽമണ പൊൻകഥകൾ...
ഓടി തളർന്നമ്മ ചാടിപ്പിടിച്ചമ്മ 
വെണ്ണ കവർന്നവനേ...
പിന്നെ കെട്ടിപ്പിടിച്ചമ്മ, പൊട്ടിച്ചിരിച്ചമ്മ
വട്ടത്തിലുമ്മ വച്ചൂ... പക്ഷേ... 

പൂക്കളേ പുഴകളേ കാർമേഘങ്ങളേ
കണ്ടോ കേട്ടോ കാതിൽ കിലുങ്ങും 
കിങ്ങിണി കൊഞ്ചലുകൾ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Pookkale puzhakale