നോട്ടം

നോട്ടം... ചിലരുടെ നോട്ടം...
പലരുടെ നോട്ടം...പകരും നോട്ടം
പുറകെ പോരും... നോട്ടം
വഴിയിൽ പതിയും... ക്യാമറ നോട്ടം
ഒളിഞ്ഞു നോട്ടം..ചുളിഞ്ഞ നോട്ടം
തിരിഞ്ഞു നോട്ടം...ചൂളണ നോട്ടം
ചെറയണ നോട്ടം...
ഉള്ളു തുരന്നു കേറണ... നോട്ടം...
തുണികൾ കീറി തോലുമുരിച്ചു
കൂർത്തൊരു കമ്പിയിൽ കോർക്കണ നോട്ടം....
തുണികൾ കീറി തോലുമുരിച്ചു
കൂർത്തൊരു കമ്പിയിൽ കോർക്കണ നോട്ടം....

മലയാളി നിന്റെ തന്തയ്ക്കും തള്ളയ്ക്കും
പറയട്ടെ ഞാൻ...
മലയാളി നിന്റെ തന്തയ്ക്കും തള്ളയ്ക്കും
പറയട്ടെ ഞാൻ...
 
വളർത്തു ദോഷം...വീട്ടിൽ കിട്ടിയ ശീലം..
നാട്ടിൽ കാട്ടണ കാലം...കാട്ടിക്കൂട്ടണ കോലം...
കണ്ടാലറയ്ക്കും കാര്യം...
പുറമെ നടിക്കും... മാന്യൻ
അകമൊരു കുപ്പത്തൊട്ടി...

ആണറിയില്ല ..പെണ്ണിനെ ഇനിയും...
പെണ്ണറിയാമോ.. പട്ടണ രാത്രി... (2)

പണ്ടേ തൊട്ടേ... തൊട്ടാൽ കുറ്റം...
തമ്മിൽ തമ്മിൽ മിണ്ടരുതൊട്ടും...(3)

വീട്ടിൽ നാട്ടിൽ ഉസ്കൂളിൽ
കുറ്റിയടിച്ചു കെട്ടിവളർത്തി... (2)

തെരു തെരെ ഏറെ തല്ലിവളർത്തി
തറയിലും തലയിലും വയ്ക്കാതെ...  (3)

മലയാളി നിന്റെ തന്തയ്ക്കും തള്ളയ്ക്കും
പറയട്ടെ ഞാൻ...
മലയാളി നിന്റെ തന്തയ്ക്കും തള്ളയ്ക്കും
പറയട്ടെ ഞാൻ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Nottam

Additional Info

Year: 
2017

അനുബന്ധവർത്തമാനം