കാണാത്തിങ്കൾ പോറ്റും

കാണാ തിങ്കൾ പോറ്റും കലമാനേ
കരിമീൻ കൺ തുടിക്കാനെന്താണ്
മാറിൽ കൈനഖത്തിൻ ശരമേറ്റോ
മായ പൂങ്കരിക്കിൽ മുറിവേറ്റോ
തുമ്പി പാട്ടുമായ് ചൂളം വിളിയുമായ്
വരു നീ വാർകുയിലേ
         [ കാണാതികൾ....
വയന പൂക്കും പാടവരമ്പിൽ
വിരിഞ്ഞ് നിൽക്കണ പൂമോളെ
വിത്തു വിതയ്ക്കും വെള്ളം തേവി
കറ്റ മെതിക്കാൻ വരണുണ്ടേ നിൻ
കറ്റ മെതിക്കാൻ വരണുണ്ടേ
വയന പൂക്കും പാടവരമ്പിൽ
വിരിഞ്ഞ് നിൽക്കണ പൂമോളെ
വിത്തു വിതയ്ക്കും വെള്ളം തേവി
കറ്റ മെതിക്കാൻ വരണുണ്ടേ നിൻ
കറ്റ മെതിക്കാൻ വരണുണ്ടേ
 
ബാലേ ചാരുശീലെ
പൂവമ്പനഞ്ചമ്പു നെയ്തു
നിൻ പൂംപട്ടുപാവാട ഞൊറിയഴിഞ്ഞു
ഈരാത്രി ഞാൻ നിന്റെയരികിൽ
പിടയുന്ന കടലായ് തുടിക്കും
പൂവമ്പനഞ്ചമ്പു നെയ്തു
നിൻ പൂംപട്ടുപാവാട ഞൊറിയഴിഞ്ഞു
ഈരാത്രി ഞാൻ നിന്റെയരികിൽ
പിടയുന്ന കടലായ് തുടിക്കും
 
മദനപൂവേ മാരന്റെ മയിലേ
മൈലാഞ്ചി ചോപ്പുള്ള മാതള കനിയേ
ഹുസുനുൽ ജമാൽ നിൻപിന്റെയല്ലേ 
ബദറുൽ മുനീറല്ലേ ഞാൻ 
റങ്കുള്ള പെണ്ണല്ലേ രസിപ്പിച്ചാട്ടെ
റംസാന്റെ മൊഞ്ചല്ലേ തിളങ്ങിക്കോട്ടെ
റങ്കുള്ള പെണ്ണല്ലേ രസിപ്പിച്ചാട്ടെ
റംസാന്റെ മൊഞ്ചല്ലേ തിളങ്ങിക്കോട്ടെ
അന്തിമയങ്ങണ നേരമുദിക്കണ ചന്തിരനൊത്തൊരു പെണ്ണല്ലേ
പട്ടുകരക്കസവിട്ടു മയക്കണ തട്ടമിടുന്നൊരു പെണ്ണല്ലേ 
മൈയ്യണി മുത്തുകണ്ണിണകൊണ്ടു കറക്കിവളക്കണ കരളല്ലേ
മദനപൂവേ മാരന്റെ മയിലേ
മൈലാഞ്ചി ചോപ്പുള്ള മാതള കനിയേ
ഹുസുനുൽ ജമാൽ നിൻപിന്റെയല്ലേ 
ബദറുൽ മുനീറല്ലേ ഞാൻ 
മദനപൂവേ മാരന്റെ മയിലേ
മൈലാഞ്ചി ചോപ്പുള്ള മാതള കനിയേ
ഹുസുനുൽ ജമാൽ നിൻപിന്റെയല്ലേ 
ബദറുൽ മുനീറല്ലേ ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaanathinkal

Additional Info

Year: 
1998

അനുബന്ധവർത്തമാനം