വെയിൽ ചായും കുന്നിൻ

തേരി പ്യാരി പ്യാരി സൂരത്ത് കൊ
കിസികി നസർ നാ ലഗേ ചഷ്മേബദ്ദൂർ
മുഘഡേ കൊ ചുപാലോ ആഞ്ചല് മേ
കഹി മേരി നസർ നാ ലഗേ ചഷ്മേബദ്ദൂർ

വെയില്‍ ചായും കുന്നിന്‍ താഴ്വരയില്‍ 
വെള്ളാമ്പലിന്‍ പൂംപൊയ്കയില്‍ 
മഞ്ഞു വീണൂ
മുളംകാടിന്‍ കാണാച്ചില്ലകളില്‍ 
പൂവാലിലച്ചെങ്ങാലികള്‍ കൂടണഞ്ഞൂ

അഴകണിയും കാട്ടില്‍ 
മഴനനയും കൂട്ടിൽ
ഒരു പൊൻശാരിക തപസ്സിരുന്നു 
ഇണക്കിളിയെ കാത്തിരുന്നു
തിനയും തേനും തിരഞ്ഞു വരും 
കുയിൽക്കിളിയെ കാത്തിരുന്നു
(വെയില്‍ ചായും...)

പവിഴ നിലാ കാറ്റിൽ
കരള്‍ നിറയും പാട്ടില്‍
ഒരു വെൺമഞ്ചലില്‍ ഇറങ്ങി വന്നു 
അരികിലവള്‍ ചേർന്നിരുന്നു
ഹൃദയം മുഴുവന്‍ പങ്കുവെച്ചു 
ഈറന്‍ മൗനം പങ്കുവെച്ചു
(വെയില്‍ ചായും...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veyil chayum kunnin

Additional Info

Year: 
1998

അനുബന്ധവർത്തമാനം