പനിനീർ പൊയ്കകൾ മിഴികൾ

പനിനീർ പൊയ്കകൾ മിഴികൾ
ഇളനീർ തുള്ളികൾ മൊഴികൾ
കുരുന്നു കൂവളപ്പൂക്കൾ 
കുളിരണിഞ്ഞ കിനാക്കൾ
മധുര ശാരികേ നിന്റേ 
മനസ്സ് മാമയിൽ തൂവൽ

കളഭകുങ്കുമണിയുമ്പോൾ 
കർണികാരം വിരിയുമ്പോൾ
പുലർനിലാവേ നിൻ കവിളിൽ 
പൂത്തു നിൽക്കും നവരാഗം
കഥ പറഞ്ഞും കവിത പാടിയും കണ്ണിലേതോ കൊതിയുമായ് നിൻ
അരികിൽ അണയാം ഞാൻ ആർദ്രഭാവുകമായ്
കാണാവേണുവിലെ 
പാട്ടിൻ ഈണവുമായ്
കാറ്റും കൂടണയാറായ് 
മോഹം പൂവണിയാറായ് 
(പനിനീർ...)

ശിശിരനൂപുരവാടികളിൽ 
ശലഭമായ് ഞാൻ അണയുമ്പോൾ
പ്രണയമുതിരും തൂമധുവായ് പെയ്തിറങ്ങി നിൻ ഹൃദയം
കരളിനുള്ളിൽ കനവു കോർക്കും കസവുനൂലിൻ ഇഴകൾ നെയ്യാൻ 
കാത്തിരിപ്പൂ ഞാൻ 
ഓർത്തിരിപ്പൂ ഞാൻ 
ഓരോ രാത്രിയിലും 
സ്വപ്നം കണ്ടുണരാൻ
നീയെൻ നെഞ്ചണയേണം കാണാപ്പൊന്നുഴിയേണം 
(പനിനീർ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panineer poikakal mizhikal

Additional Info

Year: 
1998

അനുബന്ധവർത്തമാനം