കാറ്റും പോയ് മഴക്കാറും പോയ്

കാറ്റും പോയ് മഴക്കാറും പോയ്
കര്‍ക്കിടകം പുറകേ പോയ്
ആവണിത്തുമ്പിയും അവള്‍ പെറ്റമക്കളും
വാ വാ വാ
(കാറ്റും..)

തൃക്കാക്കരേ മണപ്പുറത്ത്
തിത്തൈ എന്നൊരു പൊന്നോണം
പൊന്നോണമുറ്റത്ത് പൂക്കളം തീര്‍ക്കാന്‍
ഉണ്ണിക്കിടാവിനെത്തന്നേ പോ
ഒരുണ്ണിക്കിടാവിനെത്തന്നേ പോ
(കാറ്റും..)

പൊന്നമ്പലം മതിലകത്ത്
പുഷ്പം കൊണ്ടു തുലാഭാരം
കണ്ണനാമുണ്ണിക്ക് കര്‍പ്പൂരമുഴിയാന്‍
ഉണ്ണിക്കിടാവിനെത്തന്നേ പോ
ഒരുണ്ണിക്കിടാവിനെത്തന്നേ പോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5.5
Average: 5.5 (2 votes)
Kaattum poy