കല്യാണസൗഗന്ധിക പൂങ്കാവനത്തിലൊരു
കല്യാണസൌഗന്ധിക പൂങ്കാവനത്തിലൊരു
കസ്തൂരിമാനിനെ കണ്ടൂ
കഞ്ജബാണന്റെ കളിത്തോഴിയാമൊരു
കസ്തൂരിമാനിനെ കണ്ടൂ
കല്യാണസൌഗന്ധിക പൂങ്കാവനത്തിലൊരു
കസ്തൂരിമാനിനെ കണ്ടൂ
താഴ്വരക്കാട്ടില്‍ നിന്നതിനെപ്പിടിയ്ക്കുവാന്‍
താമരനൂല്‍ വല കൊരുത്തു വച്ചൂ
ദാഹിച്ചു മോഹിച്ചു കൂടെ വളര്‍ത്തുവാന്‍
സ്നേഹം കൊണ്ടൊരു കുടില്‍ തീര്‍ത്തു
കുടില്‍ തീര്‍ത്തു
കല്യാണസൌഗന്ധിക പൂങ്കാവനത്തിലൊരു
കസ്തൂരിമാനിനെ കണ്ടൂ
മാനസക്കുമ്പിളില്‍ അതിനു കുടിയ്ക്കുവാന്‍
മാതളത്തേന്‍പഴം പിഴിഞ്ഞുവച്ചു
സ്വര്‍ഗ്ഗവും ഭൂമിയും കണ്ടുനടക്കുവാന്‍
സ്വപ്നം കൊണ്ടൊരു രഥം തീര്‍ത്തു
രഥം തീര്‍ത്തു
കല്യാണസൌഗന്ധിക പൂങ്കാവനത്തിലൊരു
കസ്തൂരിമാനിനെ കണ്ടൂ
ആശിച്ചതൊക്കെയും അതിനു കൊടുക്കുവാന്‍
ആയിരം കൂട്ടങ്ങള്‍ ഒരുക്കിവച്ചൂ
ഞാനാണാപുള്ളിമാന്‍ എന്നാത്മനാഥന്
പ്രാണന്റെ പ്രാണനാം പ്രിയതമ ഞാന്‍
പ്രിയതമ ഞാന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalyanasougandhika
Additional Info
ഗാനശാഖ: