പൊന്നരളിക്കൊമ്പിലെ

പൊന്നരളി കൊമ്പിലേ കുയിലേ പറയൂ
നിന്റെ ഉള്ളു നിറയേ പ്രണയമോ
ഈ മൌന മുത്തങ്ങളാരോമലേ
ഒളിച്ചു വെക്കുന്നു ഞാൻ നിനക്കു കൈമാറുവാൻ (പൊന്നരളി...)

ഈ മൃദു ഹിമ മലരിതൾ വിതറുന്ന നേരങ്ങളിൽ
നേർത്തൊരു സ്വര മധുരിമ ഒഴുകുന്ന തീരങ്ങളിൽ
ആത്മാവിലേകാന്ത മന്ദാകിനീ
ആലോലമാടുന്ന വൃന്ദാവനം
സ്മരണയിൽ ഉണരാൻ നിർവൃതി നുണയാൻ
എനിക്കു നീ നൽകുമോ ഒരിറ്റു സ്നേഹാമൃതം (പൊന്നരളി..)

ഈ പുതു പുതു മഴയുടെ കുളിരിന്റെ ആലിംഗനം
ഈ,,, മിഴിയിണയുടെ ശൃംഗാര സങ്കീർത്തനം

ഞാനോമനിക്കുന്ന പൊൻ മോതിരം
നീ സ്വീകരിക്കുന്നോരീ വേളയിൽ
ഹൃദയവികാരം പകരുമൊരഴകിൽ
നിനക്കു നൽകുന്നിതാ നിറഞ്ഞ സ്നേഹാമൃതം(പൊന്നരളി..)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnaralikkombile

Additional Info

Year: 
1991

അനുബന്ധവർത്തമാനം