എല്ലാരും പാടത്ത് സ്വർണ്ണം വിതച്ചൂ

എല്ലാരും പാടത്തു സ്വര്‍ണ്ണം വിതച്ചൂ
ഏനെന്റെ പാടത്തു സ്വപ്നം വിതച്ചു
സ്വര്‍ണ്ണം വെളഞ്ഞതും നൂറുമേനി
സ്വപ്നം വെളഞ്ഞതും നൂറുമേനി
(എല്ലാരും..)

പകല്‍ വാഴും - തമ്പിരാന്‍ വന്ന്
പൊന്നും വെയില്‍ക്കുട നീര്‍ത്തുമ്പോള്‍
കിളിയാട്ടാന്‍ ഏനിറങ്ങീ 
കിലുകിലെ കിലുകിലെ വളകിലുങ്ങീ - കയ്യില്‍
കിലുകിലെ കിലുകിലെ വളകിലുങ്ങീ ഹൊയ്.....
ഹൊയ്താരതിന്തത്താരതിന്തത്താനനാ
ഹൊയ്താരതിന്തത്താരതിന്തത്താനനാ
(എല്ലാരും...)

കരള്‍ വാഴും തമ്പിരാന്‍ വന്ന് 
കന്നിക്കതിര്‍ക്കുടം കൊയ്യുമ്പോള്‍
കരള്‍വാഴും തമ്പിരാന്‍ വന്ന്
കന്നിക്കതിര്‍ക്കുടം കൊയ്യുമ്പോള്‍
കുയില്‍ പാടി - കുരുവി പാടി
കൊയ്താലും കൊയ്താലും തീരൂല്ല -പാടം
 കൊയ്താലും കൊയ്താലും തീരൂല്ല ഹൊയ്...
ഹൊയ്താരതിന്തത്താരതിന്തത്താനനാ
ഹൊയ്താരതിന്തത്താരതിന്തത്താനനാ
(എല്ലാരും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ellarum Padathu Swarnam Vithachu

Additional Info

അനുബന്ധവർത്തമാനം