ഈ നിമിഷം

ഈ നിമിഷം പകരുന്നിതാ
ഇണക്കിളിയേ നമുക്കു രോമാഞ്ചം (2)
പുലരൊളിയിൽ മലരു പോലെ
മലരിതളിൽ പറവ പോലെ
എൻ മാറിൽ നീയോമലേ ( ഈ നിമിഷം...)

മായാതെന്നുമെൻ മൌന വീണയിൽ
രാഗാനുഭൂതിയായ് നീ ഉണരുമോ (2)
മമസഖീ മധു വിധു മണിയറ ഒരുങ്ങീ
മനസ്സിലെ മകരന്ദ നിറകുടം തുളുമ്പീ
നീയും ഞാനും മാത്രം
നീങ്ങും യാനപാത്രം
തഴുകുന്നു തളിരിടും ഏതോ തീരം ( ഈ നിമിഷം..)

വാനമ്പാടി പോലെൻ പുഷ്പ വാടിയിൽ
ഈ നീല രാവുണർത്തും ലഹരിയിൽ (2)
മനസ്വിനീ മതിമറന്നുറങ്ങുകെൻ മടിയിൽ
ലയങ്ങളായ് സ്വരങ്ങളായ് ഉണരുകെൻ ചൊടിയിൽ
കണ്ണിൽ നിന്റെ രൂപം കാതിൽ നിന്റെ നാദം
തുടിക്കുന്നു സിരകളിൽ ഏതോ ദാഹം ( ഈ നിമിഷം..)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee nimisham pakarunnitha

Additional Info

അനുബന്ധവർത്തമാനം